ബ്രേക്ക്ഫാസ്റ്റ് തര്‍ക്കം; ഭാര്യയേയും മൂന്ന് പെണ്‍മക്കളേയും കൊന്നു

ഡെറാഡൂണ്‍- പ്രാതലിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 47 കാരന്‍ ഭാര്യയേയും മൂന്ന് പെണ്‍മക്കളേയും കൊലപ്പെടുത്തി. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലാണ് സംഭവം.
 
രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നതിനെ ചൊല്ലി ഭാര്യയുമായി വാക്കേറ്റമുണ്ടാക്കിയ മഹേഷ് വാക്കത്തി കൊണ്ട് ഭാര്യയുടെ കഴുത്തറുത്തുവെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് 13,11,9 വയസ്സായ പെണ്‍മക്കളെ കൂടി കൊലപ്പെടുത്തിയ ശേഷം മുറിയില്‍ കയറി വാതിലടച്ചു. പിന്നീട് പോലീസ് എത്തി വാതില്‍ ചവിട്ടി തുറന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.  

 

 

Latest News