മൊറാദാബാദ്- അധികൃതരുടെ അനുമതിയില്ലാതെ വീട്ടില്‍വെച്ച് നടന്ന നമസ്‌കാരവുമായി ബന്ധപ്പെട്ട് യു.പിയിലെ മൊറാദാബാദില്‍ 26 പേര്‍ക്കെതിരെ കേസ്. രണ്ട് ഗ്രാമങ്ങളില്‍നിന്നുള്ളവരാണ് ദുര്‍ഹെപുര്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ ഒരുമിച്ചുകൂടിയതെന്നും ഇത്തരം പരിപാടികള്‍ പാടില്ലെന്ന് ഇവര്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണെന്നും മൊറാദാബാദ് റൂറല്‍ എസ്.പി സന്ദീപ് കുമാര്‍ മീണ പറഞ്ഞു. മറ്റു സമുദായക്കാരായ അയല്‍ക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. നമസ്‌കാരത്തില്‍ പങ്കെടുത്ത 16 പേരെ തിരിച്ചറിഞ്ഞുവെന്നും തിരിച്ചറിയാത്ത പത്ത് പേര്‍ക്കെതിരെ കൂടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു.
പ്രദേശവാസിയായ ചന്ദ്രപാല്‍ സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കായി അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
ദുല്‍ഹെപൂരിലെ ഗ്രാമത്തിലുള്ള വീട്ടില്‍ ആളുകള്‍ സംഘടിത നമസ്‌കാരം നിര്‍വഹിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു.