Sorry, you need to enable JavaScript to visit this website.

ഭാര്യയുടെ കലാലയ കാല ആണ്‍സുഹൃത്ത് ബന്ധം  തുടര്‍ന്നു,  ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊന്നു

മുംബൈ- സാന്താക്രൂസില്‍ ഭാര്യയുടെ ആണ്‍സുഹൃത്ത് ഭര്‍ത്താവിനെ കുത്തിക്കൊന്നു. അഖീല്‍ സയ്യദ് (40) എന്നയാളാണ് ഷാജഹാന്‍ എന്ന സ്ത്രീയുടെ ഭര്‍ത്താവായ പര്‍വേശ് ശൈഖിനെ (41) കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി ബന്ധം തുടര്‍ന്നു പോകുന്നതിനെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഭാര്യയുടെ സുഹൃത്തായ അഖീല്‍ സയ്യദിനെ പര്‍വേശ് ശൈഖ് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അഖീല്‍, പര്‍വേശിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് അഖീല്‍ സയ്യദിനെ വാകോല പോലീസ്  അറസ്റ്റ് ചെയ്തു.
അഖീല്‍ എന്നയാള്‍ പര്‍വേശിന്റെ ഭാര്യ ഷാജഹാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പര്‍വേശ് ശൈഖ് അഖീലിനെ വിളിച്ചു വരുത്തി. പര്‍വേശ് കൈയില്‍ ഒരു കത്തിയും കരുതിയിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ ഇയാളുടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അഖീല്‍ പര്‍വേശിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കോളേജ് കാലത്ത് അഖീലുമായി പര്‍വേശിന്റെ ഭാര്യ ഷാജഹാന് ബന്ധമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് അവസാനിപ്പിച്ച് പര്‍വേശുമായി വിവാഹിതയായി. വിവാഹം കഴിഞ്ഞ ശേഷം ഇയാള്‍ ഷാജഹാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും കൂടിക്കാഴ്ച നടത്താന്‍ നിരന്തരം നിര്‍ബന്ധിക്കാറുണ്ടെന്നും പര്‍വേശ് മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് പര്‍വേശിന്റെ നിര്‍ബന്ധപ്രകാരം ഭാര്യ ഷാജഹാന്‍ അഖീലിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പര്‍വേശ് താനെയിലെ റബോഡിയില്‍ താമസിച്ചു വരികയായിരുന്നു. ഭാര്യയും രണ്ടു കുട്ടികള്‍ക്കും ഒപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം. സൗന്ദര്യ വര്‍ധക വസ്തുക്കളും ആഭരണങ്ങളും വിറ്റായിരുന്നു അദ്ദേഹം ഉപജീവന നടത്തിയിരുന്നത്. അതിനിടെ, അഖീലുമായുള്ള ബന്ധം ഷാജഹാന്‍ തുടരുന്നകാര്യം പര്‍വേശ് കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്നാണ് അഖീലിനെ പര്‍വേശ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്. ഇയാള്‍ കൈയില്‍ ഒരു കത്തിയും കരുതിയിരുന്നു. എന്നാല്‍ ഈ കത്തി മനപ്പൂര്‍വ്വം കൊലപ്പെടുത്താന്‍ വേണ്ടിയായിരുന്നോ കൈയില്‍ കരുതിയിരിക്കുന്നത് എന്ന് വ്യക്തമല്ല എന്ന് എസ്. ഐ. പ്രദീപ് പറഞ്ഞു. തര്‍ക്കത്തിനിടെ ഇയാളുടെ പക്കല്‍ നിന്ന് കത്തി വാങ്ങി അഖീല്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു 
 

Latest News