കോഴിക്കോട്- സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കേസിലെ വിവാദ പരാമര്‍ശത്തില്‍ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണ കുമാറാണ് ഹരജി നല്‍കിയത്. കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ ജഡ്ജിയെ സ്ഥലം മാറ്റുകയായിരുന്നു.
കൊല്ലം ലേബര്‍ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഹൈക്കോടതി നടപടി നിയമവിരുദ്ധമെന്ന് ഹരജിയില്‍ പറയുന്നുണ്ട്. ചട്ടങ്ങള്‍ പാലിച്ചല്ല അഡ്മിനിസ്‌ട്രേറ്റിവ് വിഭാഗത്തിന്റെ നടപടിയെന്നും ഹരജിയില്‍ എസ്. കൃഷ്ണകുമാര്‍ പറയുന്നു.