Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 17ന്

ന്യൂദൽഹി- കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള സംഘടന തെരഞ്ഞെടുപ്പ് ഒക്ടോബർ 17ന് നടക്കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗമാണ് തിയതിക്ക് അംഗീകാരം നൽകിയത്. വോട്ടെണ്ണൽ 19ന് നടത്തും. സെപ്തംബർ 24 മുതൽ 30 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സ്ഥാനാർഥി പട്ടിക ഒക്്‌ടോബർ എട്ടിന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ ഒക്്‌ടോബർ 16വരെ പ്രചാരണം നടത്താം. സോണിയയും രാഹുലും പ്രിയങ്കയും യോഗത്തിൽ ഓൺലൈനിലൂടെ പങ്കെടുത്തു.
 

Latest News