Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടി താല്‍പര്യമില്ലെന്നു പറഞ്ഞിട്ടും തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം, പ്രതി ഡോക്ടര്‍

ലഖ്‌നൗ-വിവാഹ വാഗ്ദാനം നിരസിച്ച 20 കാരിയായ ബിരുദ വിദ്യാര്‍ത്ഥിനിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ കേസ്.
പരീക്ഷ കഴിഞ്ഞ് കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഡോക്ടര്‍ പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചുത്. രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വ്യാഴാഴ്ച താക്കൂര്‍ഗഞ്ച് മേഖലയിലാണ് സംഭവം നടന്നതെങ്കിലും ശനിയാഴ്ച യുവതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ലഖ്‌നൗ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന എയ്ഡഡ് കോളേജിലാണ് പെണ്‍കുട്ടി പഠിക്കുന്നത്.  പ്രതി കുര്‍സി റോഡിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണെന്ന് പരാതിയില്‍ പറയുന്നു.  കോവിഡ് രണ്ടാം തരംഗത്തില്‍ അവിടെ പ്രവേശിപ്പിച്ചപ്പോഴാണ് കുടുംബാംഗങ്ങളുമായി ഇയാള്‍ അടുത്തത്.  കോവിഡിന് ശേഷമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോള്‍  സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ഈ സമയത്ത് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ കരസ്ഥമാക്കിയ ഇയാള്‍  ആറ് മാസം മുമ്പ് ഫോണില്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി നിരസിച്ചിരുന്നു.
തുടര്‍ന്നും സന്ദേശങ്ങള്‍ തുടര്‍ന്നും അയച്ചുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.  
എംബിബിഎസ് കഴിഞ്ഞ് മൂന്ന് മാസം മുമ്പാണ് പ്രതി മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായി ചേര്‍ന്നതെന്ന് പോലീസ് പറഞ്ഞു.
വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കാറിലെത്തിയ ഡോക്ടര്‍ തന്നെ സ്വീകരിക്കുന്നില്ലെങ്കില്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
തോക്കെടുത്ത്  തോളില്‍ പിടിച്ചാണ് കാറിനുള്ളിലേക്ക് വലിച്ചിഴച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. സീതാപൂര്‍ റോഡിലേക്ക് ഓടിച്ചപ്പോള്‍  താന്‍ ചെറുത്തുവെന്നും കാറിന്റെ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ ഇടിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. അവിടെനിന്ന് റിക്ഷയില്‍ കയറിയാണ് വീട്ടിലെത്തിയതെന്നും പരാതിയില്‍ പറഞ്ഞു.
ആശുപത്രിയിലോ ഹസ്രത്ഗഞ്ചിലെ വാടക ഫ്‌ലാറ്റിലോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഡോക്ടറെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും താക്കൂര്‍ഗഞ്ച് എസ്എച്ച്ഒ വിജയ് കുമാര്‍ യാദവ് പറഞ്ഞു.
ഡോക്ടറുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആണ്. പ്രയാഗ്‌രാജ് സ്വദേശിയാണെന്നാണ് ആശുപത്രിയിലെ മറ്റു ഡോക്ടര്‍മാര്‍ പറഞ്ഞത്. അപകടത്തില്‍ പെണ്‍കുട്ടിക്കും പ്രതിക്കും പരിക്കുണ്ടെന്നാണ് വിവരമെന്ന്  പോലീസ് പറഞ്ഞു.

 

Latest News