ജിദ്ദ- സൗദി വിസിറ്റ് വിസ പുതുക്കുന്നതിനായി ജോര്‍ദാനില്‍ പോയി മടങ്ങുംവഴി ബംഗ്ലാദേശ് സ്വദേശിനി ഫാത്തിമാ ബീഗം (44) നിര്യാതയായി. നലു വയാസ്സായ മകനും ഇവരും ഭര്‍ത്താവ് ബിലാലിനോടൊപ്പമാണ് ജിദ്ദയിലെ ഷറഫയ്യയില്‍നിന്ന് ബസില്‍ പോയിരുന്നത്.
തബൂക്ക് ഹക്കല്‍ വഴി ജോര്‍ദാനിലെത്തി വിസ പുതുക്കി മടങ്ങുകയായിരുന്നു. റെഡ്ക്രസന്റ് ആംബുലന്‍സില്‍ അല്‍ ബദ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം അല്‍ ബദ ആശുപത്രി മോര്‍ച്ചറിയിലാണ്.






