മനുഷ്യന് പട്ടിയുടെ വിലയില്ലേ?

പട്ടിയുടെ കടിയേറ്റവർ കുത്തിവെപ്പെടുത്തിട്ടും മരിക്കുന്നത് കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ നേർക്ക് വിരൽ ചൂണ്ടപ്പെടുന്നുണ്ട്. ടെൻഡർ വ്യവസ്ഥകളിൽ പോലും ഇളവു വരുത്തി ആന്റി റാബിസ് ഇമ്യൂണോഗ്ലോബിൻ ഇവിടെ വാങ്ങിക്കൂട്ടിയതിനെക്കറുച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കേണ്ടതല്ലേ? അനാവശ്യമായി മരുന്ന് വാങ്ങിക്കൂട്ടുന്നതും പതിവാണ്. കേന്ദ്ര മരുന്ന് പരിശോധന ലബോറട്ടറിയുടെ അന്തിമ റിപ്പോർട്ടിന് കാത്തുനിൽക്കാതെയാണ് ആന്റി റാബിസ് വാക്‌സിൻ ഇവിടെ വാങ്ങിയത്. മരുന്നു കമ്പനിയും ഡോക്ടർമാരുടെ ലോബിയും പട്ടിപ്രേമികളുടെ വേഷം കെട്ടിയിറങ്ങിയിരിക്കുന്ന എൻ.ജി.ഒകളും ചേർന്ന മുക്കൂട്ടു മുന്നണിയാണ് ഇവിടെ നടക്കുന്ന പട്ടികടിയേറ്റുള്ള മരണങ്ങൾക്കുത്തരവാദികൾ. 

കേരളത്തിൽ പേവിഷയേറ്റുള്ള മരണം വർധിക്കുന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുകയാണ്. പേവിഷ ബാധക്കുള്ള കുത്തിവെപ്പെടുത്തവരും മരിക്കുന്നുവെന്നതാണ് വലിയ തോതിൽ ഇപ്പോൾ പരിഭ്രാന്തിക്കിടയാക്കിയിരിക്കുന്നത്. നിരവധി പേർക്കാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. ഇവരിൽ ചിലർ മരിച്ചു. നിലവാരമില്ലാത്ത മരുന്നാണ് സർക്കാർ വാങ്ങിക്കൂട്ടിയതെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് വേണം കരുതാൻ. സാഹചര്യത്തെളിവുകൾ ഇത് ശരിവെയ്ക്കുന്നു.
പട്ടിയുടെ കടിയേറ്റവർ കുത്തിവെപ്പെടുത്തിട്ടും മരിക്കുന്നത് കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ നേർക്ക് വിരൽ ചൂണ്ടപ്പെടുന്നുണ്ട്. ടെൻഡർ വ്യവസ്ഥകളിൽ പോലും ഇളവു വരുത്തി ആന്റി റാബിസ് ഇമ്യൂണോഗ്ലോബിൻ ഇവിടെ വാങ്ങിക്കൂട്ടിയതിനെക്കറുച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കേണ്ടതല്ലേ? അനാവശ്യമായി മരുന്ന് വാങ്ങികൂട്ടുന്നതും പതിവാണ്. കേന്ദ്ര മരുന്ന് പരിശോധന ലബോറട്ടറിയുടെ അന്തിമ റിപ്പോർട്ടിന് കാത്തുനിൽക്കാതെയാണ് ആന്റി റാബിസ് വാക്‌സിൻ ഇവിടെ വാങ്ങിയത്. ഇതിന്റെ പിന്നിൽ അഴിമതി നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തണം. മരുന്നു കമ്പനിയും ഡോക്ടർമാരുടെ ലോബിയും പട്ടിപ്രേമികളുടെ വേഷം കെട്ടിയിറങ്ങിയിരിക്കുന്ന എൻ.ജി.ഒകളും ചേർന്ന മുക്കൂട്ടുമുന്നണിയാണ് ഇവിടെ നടക്കുന്ന പട്ടികടിയേറ്റുള്ള മരണങ്ങൾക്കുത്തരവാദികൾ. രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ട്. വൻ സാമ്പത്തിക കൊള്ളയാണ് ഇതിന്റെ പേരിൽ നടക്കുന്നത്. ഇതെല്ലാം അറിയാവുന്ന സർക്കാർ എന്തുകൊണ്ടാണ് നോക്കുകുത്തിയായിരിക്കുന്നത്?
കള്ളനെ കാവലേൽപിക്കുന്നതു പോലെയാണ് വാക്‌സിനുണ്ടാക്കുന്ന കമ്പനിയെ തന്നെ പട്ടികളെ വന്ധീകരിക്കാനുള്ള ചുമതലയും ഏൽപിക്കുന്നത്. എന്താണിവിടെ നടന്നുകൊണ്ടിരിക്കുന്നത്. പട്ടിക്കാര്യത്തിൽ നമ്മുടെ കോടതികൾക്കെന്താണ് പറ്റിയത്. മരുന്ന് കമ്പനികൾ വലിയ വക്കീലന്മാരെ വെച്ച് തങ്ങളുടെ ഭാഗം വാദിക്കുമ്പോൾ ജനപക്ഷത്ത് നിൽക്കാനാരുമില്ലാത്ത സ്ഥിതിയാണ്. നിയമം ഇവിടെ കൊള്ളക്കാർക്കുവേണ്ടി വഴിമാറുന്നുവെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ നിലനിൽപിനെ തന്നെ ബാധിക്കും. നീതിബോധം കൈമോശം വന്നിട്ടില്ലാത്ത ജഡ്ജിമാർ ഇക്കാര്യത്തിൽ കർക്കശ നിലപാട് സ്വീകരിക്കണം. സത്യം വെളിച്ചത്തു കൊണ്ടുവരണം. 
സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്. ഇതിനിവിടെ നിയമമുണ്ട്. ഇല്ലെങ്കിൽ ഉണ്ടാക്കണം. സർക്കാർ അത് നിറവേറ്റിയില്ലെങ്കിൽ കോടതി ഇടപെടുക തന്നെവേണം. പ്രതിപക്ഷം ഉണർന്ന് പ്രവർത്തിക്കണം. സർക്കാരിനെ നേർവഴിക്ക് നയിക്കാൻ പ്രതിപക്ഷത്തിന് ബാധ്യതയുണ്ട്.
ഗ്രാമ-നഗര വ്യത്യാസമില്ലാതെ പട്ടികൾ റോഡിലൂടെ കൂട്ടമായി അലഞ്ഞുതിരിയുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണ്. വിദ്യാർഥികൾക്ക് സ്‌കൂളിൽ ഭയം കൂടാതെ പോകാനാവാത്ത സ്ഥിതി. വഴി നടക്കാൻ കഴിയാത്തവിധം പട്ടിശല്യം വർധിച്ചിരിക്കുന്നു. പട്ടികളുടെ എണ്ണം നിയന്ത്രിക്കണം. അപകടകരമായതിനെ കൊല്ലണമെങ്കിൽ കൊല്ലണം. കേരളത്തിൽ നായയുടെയും പൂച്ചയുടെയും കടിയേൽക്കുന്നവരുടെ എണ്ണം വർഷം ഒന്നര ലക്ഷമായി വർധിച്ചിരിക്കുന്നു. ഇതിന് അടിയന്തരമായി പരിഹാരം കാണണം. പട്ടി സംരക്ഷണത്തിന്റെ പേരിൽ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും കാണാനായി ചില സ്ത്രീകൾ തലസ്ഥാന നഗരയിൽ ഏതാനും വർഷം മുമ്പ് കറങ്ങി നടന്നിരുന്നത് ഇത്തരുണത്തിൽ ഓർത്തുപോകുന്നു. ഉത്തരേന്ത്യയിൽനിന്ന് വന്ന ഇവർ മാധ്യമ പ്രവർത്തകരെയും പോലീസ് തലപ്പത്തുള്ളവരെയും പാട്ടിലാക്കാനായെത്തിവരായിരുന്നു. ഇവരുടെ സ്വാധീനത്തിൽ പെട്ടതിനാലാവണം അന്നത്തെ പോലീസ് തലപ്പത്തിരുന്ന ഉദ്യോഗസ്ഥൻ പട്ടികളെ ഉപദ്രവിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് പ്രഖ്യാപിച്ചത് ഓർമ വരുന്നു. എന്തായാലും ഇക്കാര്യങ്ങളിലെല്ലാം സത്യസന്ധതയുള്ള ഏജൻസികളെക്കൊണ്ട് സമഗ്ര അന്വേഷണം നടത്തണം. വൻതുക നൽകി ജനസേവനത്തിന് നിയമിച്ചിരിക്കുന്നവർ വഞ്ചന കാട്ടിയാൽ അവരെ സർവീസിൽനിന്ന് പരിച്ചുവിടണം.
മുൻ കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയെപ്പോലുള്ളവരുടെ നേതൃത്വത്തിൽ നടക്കുന്ന പട്ടി സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസ് ഏജൻസികൾ അന്വേഷിക്കേണ്ടതുണ്ട്. തെരുവുപട്ടികളെപ്പോലും നിയന്ത്രിക്കുന്നതിനെതിരെയും അക്രമകാരികളായ പട്ടികളെ കൊല്ലുന്നതിനെതിരെയും കപട ജന്തു സ്‌നേഹവുമായി തെരുവിലിറങ്ങുന്നവരുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിച്ച് ജനങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തണം. ഇക്കൂട്ടരുടെ മുഖംമൂടി എടുത്തകളയണം. 2800 കോടി രൂപയുടെ ആന്റി റാബിസ് വാക്‌സിനാണ് രാജ്യത്ത് വർഷം തോറും വിറ്റഴിക്കപ്പെടുന്നത്. ഈ തുകയിൽനിന്ന് ഒരു ഭാഗം ഈ കമ്പനികൾ ആർക്കൊക്കെയാണ് വിതരണം ചെയ്യുന്നത്. ഇത് ജനം അറിയേണ്ടതല്ലേ.
പേവിഷ ബാധ നിയന്ത്രിക്കാൻ ആരോഗ്യ, തദ്ദേശ സ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക കർമപദ്ധതി  ആവിഷ്‌കരിക്കുമെന്ന സർക്കാർ പ്രഖ്യാപനം ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ളതാണ്. തദ്ദേശ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യ മന്ത്രി വീണാ ജോർജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതല യോഗത്തിൽ തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കുമെന്ന പതിവ് പല്ലവിയാണ് മുഴങ്ങിക്കേട്ടത്. ഇതുകൊണ്ട് ഒരു പട്ടിയും കടിക്കില്ലെന്നുണ്ടോ? അതോ ജനത്തെ വിഡ്ഢികളാക്കുകയാണോ?
വളർത്തു നായകളുടെ വാക്‌സിനേഷനും ലൈസൻസും നടപ്പിലാക്കുന്നത് ഉറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകൾ സ്ഥാപിക്കും... തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. ഇതൊക്കെ ജനം കേൾക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായ കാര്യമാണ്. ആനപ്പുറത്തിരിക്കുന്നവർക്ക് പട്ടിയെ പേടിക്കേണ്ടതില്ലെന്നത് ഒരു പഴമൊഴിയാണ്.സർക്കാർ കാറിലും വിമാനത്തിലും സഞ്ചരിക്കുന്നവർക്ക് പട്ടിയെ പേടിക്കേണ്ട കാര്യമില്ലല്ലോ. നാട്ടിലിറങ്ങി നടക്കുന്ന പാവപ്പെട്ട ജനത്തിനാണ് പട്ടികടിയേൽക്കുന്നത്. ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്നത് പോലെ പ്രസ്താവന കൊണ്ട് പട്ടിശല്യം ഒവിവാക്കനുള്ള വൃഥാശ്രമം സർക്കാർ ഉപേക്ഷിക്കണം.
 

Latest News