ഇന്ത്യയില്‍ മകളുടെ ചികിത്സക്കെത്തിയ യു.എസ് വനിതയെ പീഡിപ്പിച്ചു, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, പണം തട്ടാനും ശ്രമിച്ചു

ഗുരുഗ്രാം- ഇന്ത്യയിലായിരുന്ന സമയത്ത്  ബലാത്സംഗം ചെയ്യുകയും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തയാള്‍ക്കെതിരെ പരാതിയുമായി  42 കാരിയായ യുഎസ് വനിത.  50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍  ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ മീറത്ത് സ്വദേശിയായ സച്ചിന്‍ കുമാറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹരിയാനയിലെ ഗുരുഗ്രാം പോലീസ് പ്രതിക്കെതിരെ കേസെടുത്തു. ഇതിനകം 13 ലക്ഷം രൂപ തട്ടിയെടുത്തതായും യു.എസ് വനിത  പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
ഇയാളുമായുള്ള ബന്ധം വേര്‍പെടുത്തിയപ്പോഴാണ്  സ്വകാര്യ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാതിരിക്കാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്ന് അവര്‍ പറയുന്നു.  
കാലിഫോര്‍ണിയ സ്വദേശിയായ യുവതി 2014ല്‍ തന്റെ 11 വയസ്സുള്ള മകളെ ചികിത്സിക്കുന്നതിനായി ഇന്ത്യ സന്ദര്‍ശിച്ചത്.  ഗുരുഗ്രാമിലെ സൗത്ത് സിറ്റി ഏരിയയിലാണ് താമസിച്ചിരുന്നത്.
2017ലാണ്  ഇവര്‍ പ്രതിയുമായി സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ടതും  ഇടയ്ക്കിടെ കണ്ടുമുട്ടിയതും. ഭാര്യയുമായി തനിക്ക് ചില തര്‍ക്കങ്ങളുണ്ടെന്നും അവള്‍ക്ക് നല്‍കാന്‍ കുറച്ച് പണം ആവശ്യമാണെന്നും സച്ചിന്‍ യുവതിയോട് പറഞ്ഞതായി പോലീസ് പറഞ്ഞു. ഒരു ദിവസം സച്ചിന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും താന്‍ ഗര്‍ഭിണിയായപ്പോള്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും യുവതി പറയുന്നു.
തന്നെ വഞ്ചിച്ച ഗൂഢാലോചനയില്‍ സച്ചിന്റെ അമ്മയും ഭാര്യയും പങ്കാളികളാണെന്നും പരാതിയില്‍  ആരോപിച്ചു.

 

Latest News