തൃശൂര്‍- വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അമ്മയുടെ കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്ന് ബോധരഹിതയായി നിലത്തു വീണപ്പോഴാണ് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് വിഷ്ണു പോലീസിനോട് സമ്മതിച്ചു.
സ്വത്തു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അമ്മയുമായി നല്ല ബന്ധമായിരുന്നു മകന്‍ വിഷ്ണുവിന് ഉണ്ടായിരുന്നത്. കൈയില്‍ പച്ചകുത്തിയത് 'അമ്മ' എന്നാണ്. വീട് വിറ്റതിനുശേഷമാണ് അമ്മയുമായി വിഷ്ണു അകന്നു തുടങ്ങിയത്. വീട് വിറ്റുകിട്ടിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു ഇത്. താളൂപ്പാടത്തെ 11 സെന്റ് ഭൂമിയും വീടും എട്ടു ലക്ഷത്തിന് ഇവര്‍ വിറ്റിരുന്നു. തുടര്‍ന്ന് രണ്ടര ലക്ഷം രൂപ വിഷ്ണുവിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു.
ഈ തുക ശോഭന കഴിഞ്ഞദിവസം സ്വന്തം പേരിലേക്ക് മാറ്റിയിരുന്നു.ഇത് ചോദ്യം ചെയ്ത് വീട്ടില്‍ തര്‍ക്കമുണ്ടായി.
അമ്മ പണം ധൂര്‍ത്തടിക്കും എന്ന് പറഞ്ഞായിരുന്നു തര്‍ക്കം.തര്‍ക്കം കയ്യാങ്കളിയിലും തുടര്‍ന്ന് കൊലപാതകത്തിലേക്കും എത്തുകയായിരുന്നു. വിഷ്ണു കഴുത്ത് ഞെരിച്ചതോടെ ശോഭന ബോധരഹിതയായി നിലത്തു വീണു.
ഇതിന് ശേഷം തലയില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നു.വിഷ്ണു ലഹരിക്ക് അടിമയാണെന്നും പോലീസ് പറഞ്ഞു.






