സൗദിയിൽ സന്ദർശക വിസയിലുള്ള 18വയസിന് താഴെയുള്ളവരുടെ വിസ റെസിഡന്റ് വിസയാക്കാം

ജിദ്ദ- സൗദിയിൽ പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ സന്ദർശക വിസ റെസിഡന്റ് വിസയാക്കി മാറ്റാം. രക്ഷിതാക്കൾ സ്ഥിരമായി സൗദിയിൽ താമസിക്കുന്നുണ്ടെങ്കിൽ ഇത്തരത്തിൽ വിസ മാറ്റാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് പ്രഖ്യാപിച്ചു.
അപേക്ഷകന്റെ താമസത്തിന്റെ കാലാവധി സന്ദർശക വിസ നീട്ടുന്നതിന് തടസമല്ലെന്നും അതേസമയം, ഫാമിലി വിസിറ്റ് വിസ ആകെ ആറു മാസം മാത്രമേ ദീർഘിപ്പിക്കാനാകൂവെന്നും പാസ്‌പോർട്ട് അഥോറിറ്റി അറിയിച്ചു. സന്ദർശക വിസ ദീർഘിപ്പിക്കാൻ വൈകിയാൽ പിഴ ഈടാക്കുമെന്നും അറിയിപ്പിലുണ്ട്.
 

Latest News