മതിയായി, ഗുലാംനബി ആസാദ് കോണ്‍ഗ്രസില്‍നിന്ന് പടിയിറങ്ങി

ന്യൂദല്‍ഹി- മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍നിന്നു രാജിവെച്ചു. രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും അദ്ദേഹം രാജിവെച്ചത്.   നേരത്തെ
ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവെച്ചിരുന്നു.  
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുന്‍ അംഗവും വിമത ജി 23 സംഘത്തിലെ പ്രധാനിയുമാണ് ഗുലാം നബി. മുന്‍ കേന്ദ്രമന്ത്രിയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്നു.

 

Latest News