വിയറ്റ്‌നാം യുദ്ധ ഭീകരത പകര്‍ത്തിയ  ഫോട്ടോഗ്രാഫര്‍ ടിം പേജ് അന്തരിച്ചു

കാന്‍ബെറ-വിയറ്റ്‌നാം യുദ്ധത്തിലെ നടുക്കുന്ന ഭീകരതയെ കാമറക്കണ്ണുകളിലൂടെ പകര്‍ത്തി ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയ പ്രശസ്ത ബ്രിട്ടീഷ്  ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ടിം പേജ് ( 78 ) അന്തരിച്ചു. കരളില്‍ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലായിരുന്നു അന്ത്യം. 1944 മേയ് 25ന് ഇംഗ്ലണ്ടിലെ കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സില്‍ ജനിച്ച ടിം എ.എഫ്.പി, യു.പി.ഐ എന്നിവയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1965ല്‍ തന്റെ 20 ാം വയസ് മുതലാണ് ടിം വിയറ്റ്‌നാം യുദ്ധമുഖത്തെ ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയത്. ഈ ചിത്രങ്ങള്‍ ലോകമെമ്പാടുമുള്ള വിവിധ പത്രങ്ങളിലും മാഗസിനുകളിലും പ്രത്യക്ഷപ്പെട്ടു.വിയറ്റ്‌നാം യുദ്ധത്തിനിടെ നിരവധി തവണ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. ഒരു കുഴിബോംബ് സ്‌ഫോടനത്തെ അദ്ദേഹം തലനാരിഴയ്ക്കാണ് അതിജീവിച്ചത്. ടിമ്മിനെ ആസ്പദമാക്കി നിരവധി ഡോക്യുമെന്ററികളും ഏതാനും സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. യുദ്ധ ഫോട്ടോഗ്രാഫിയില്‍ നിന്ന് വിരമിച്ച ടിം ഓസ്‌ട്രേലിയയിലേക്ക് താമസം മാറ്റുകയായിരുന്നു.
 

Latest News