മഞ്ചേരി- പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ബാലരാമപുരം കാട്ടുകുളത്തിൻകര ജോസ് പ്രകാശിനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. കുട്ടിയുടെ ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും പ്രാർത്ഥനയിലൂടെ മാറ്റിത്തരാമെന്നും പറഞ്ഞാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി പല തവണ പീഡനത്തിന് ഇരയായിട്ടുണ്ട്.
ഇതേ കുട്ടിയുടെ സഹോദരനെയും പാസ്റ്റർ പീഡിപ്പിച്ചു. അഞ്ചുവർഷം തടവാണ് ഈ കേസിൽ കോടതി വിധിച്ചത്. 2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിന്തൽമണ്ണയിൽ നടന്ന കൺവെൻഷനിൽ പങ്കെടുക്കാനാണ് പാസ്റ്റർ എത്തിയിരുന്നത്. കൺവെൻഷനിൽ പങ്കെടുത്ത രണ്ടു കുട്ടികളുടെ രക്ഷിതാക്കളെ പരിചയപ്പെട്ട പാസ്റ്റർ ഇവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും വീട്ടിലെത്തി പ്രാർത്ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞാണ് പീഡനം തുടങ്ങിയത്. 2016 ഫെബ്രുവരി 17,18 തിയതികളിലാണ് കുട്ടിയെ പീഡിപ്പിച്ചത്. മാർച്ചിലും കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ അമ്മയും കുട്ടിയും ചൈൽഡ് ലൈനിൽ നൽകിയ പരാതിയിലാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തു.