VIDEO യാത്രക്കാരെ പൊട്ടിച്ചിരിപ്പിച്ച് പൈലറ്റിന്റെ നുറുങ്ങുകള്‍, സംഭവം ഇന്‍ഡിഗോ വിമാനത്തില്‍

ബെംഗളൂരു- പലതവണ കേട്ടതായതിനാല്‍ വിമാനം പുറപ്പെടുന്നതിനു മുമ്പ് നല്‍കാറുളള നിര്‍ദേശങ്ങളും അനൗണ്‍സ്‌മെന്റും യാത്രക്കാര്‍ പൊതുവെ അവഗണിക്കാറാണ് പതിവെങ്കിലും ഒരു പഞ്ചാബി പൈലറ്റ് ബെംഗളൂരു-ചണ്ഡീഗഢ് ഇന്‍ഡിഗോ വിമാനത്തില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ടേക്ക് ഓഫിന് മുമ്പ് ഫസ്റ്റ് ഓഫീസര്‍ പഞ്ചാബിയും ഇംഗ്ലീഷും കലര്‍ത്തി നല്‍കിയ അനൗണ്‍സ്‌മെന്റാണ് ആകര്‍ഷകമായത്.
എല്ലാ യാത്രക്കാരെയും പഞ്ചാബിയും ഇംഗ്ലീഷും കലര്‍ത്തി സ്വാഗതം ചെയ്യുന്നതണ് വൈറലായ വീഡിയോയിലുള്ളത്.
ബെംഗളൂരുവില്‍നിന്ന് ചണ്ഡീഗഡിലേക്കുള്ള വിമാനത്തില്‍ യാത്രക്കാര്‍ക്ക് പഞ്ചാബി ഇംഗ്ലീഷ് മിക്‌സില്‍ ക്യാപ്റ്റന്‍ നല്‍കിയ ചില നുറുങ്ങുകള്‍ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.
ആദ്യം പൈലറ്റ് ഇംഗ്ലീഷിലാണ് സംസാരിച്ചത്.. ഇടതുവശത്ത് ഇരിക്കുന്ന യാത്രക്കാര്‍ക്ക് അവരുടെ ഫോട്ടോഗ്രാഫി കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്നും അഅതേസമയം വലതുവശത്ത് ഇരിക്കുന്നവര്‍ക്ക് ഹൈദരാബാദ് കാണാമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് പഞ്ചാബിയിലായി സംസാരം. പിന്നീട് ഇടതുവശത്തുള്ള യാത്രക്കാര്‍ക്ക് ജയ്പൂര്‍ കാണാമെന്നും മറുവശത്ത് ഭോപ്പാല്‍ കാണാമെന്നും പറഞ്ഞു. ഇടനാഴിയിലെ സീറ്റില്‍ ഇരിക്കുന്ന ആളുകള്‍ക്ക് ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞ് പരസ്പരം നോക്കാന്‍ മാത്രമേ കഴിയൂ എന്നും പൈലറ്റ് കളിയാക്കി.

എന്താണ് പാഠമെന്നായി അടുത്ത ചോദ്യം.  ഒരു വിന്‍ഡോ സീറ്റ് എടുക്കുക-ക്യാപ്റ്റന്‍ തമാശയായി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം, ടേക്ക്ഓഫിന് മുമ്പ് ഒരു പൈലറ്റ് തുളു ഭാഷയില്‍ അനൗണ്‍സ്‌മെന്റ് നടത്തിയത് ഇതുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മംഗലാപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ഫസ്റ്റ് ക്യാപ്റ്റന്‍ എല്ലാ യാത്രക്കാരെയും തുളുവില്‍ സ്വാഗതം ചെയ്യുന്നതായിരുന്നു വൈറലായ ആ വീഡിയോ. കര്‍ണാടകയിലെ ദക്ഷിണ കന്നഡ പ്രദേശത്താണ് തുളു പ്രധാനമായും സംസാരിക്കുന്നത്.

 

Latest News