ന്യൂദല്‍ഹി- കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ പിടിയിലാകുന്ന പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുന്നതിന് നിയമം ഭേദഗതി ചെയ്യുന്ന നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ (പോക്‌സോ) നിയമമാണ് ഭേദഗതി ചെയ്യുന്നത്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധ ശിക്ഷ ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ വ്യക്തമാക്കി. കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കണമന്നാവശ്യപ്പെട്ട് സമര്‍പിച്ച പൊതുതാല്‍പര്യ ഹരജിക്കുള്ള മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ നിലപാട് അറിയിച്ചത്.
കതുവ പീഡനക്കൊല കേസിന്റെ പശ്ചാത്തലത്തിലാണ് ബലാല്‍സംഗക്കേസ് പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണണമെന്ന ആവശ്യം വീണ്ടും ശക്തമായത്.