ആര്യ-സച്ചിന്‍ കല്യാണം: ക്ഷണക്കത്തുമായി സിപിഎം

തിരുവനന്തപുരം- തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും എം.എല്‍.എ സച്ചിന്‍ ദേവുമായുള്ള വിവാഹത്തിന്റെ ക്ഷണക്കത്തുമായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. സെപ്തംബര്‍ നാലിനാണ് വിവാഹം നടക്കുക. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്.
ആര്‍ഭാടങ്ങളൊന്നുമില്ലാത്ത ക്ഷണക്കത്തില്‍ സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടിയിലെ ഭാരവാഹിത്തം പറഞ്ഞാണ്  പരിചയപ്പെടുത്തല്‍. എ കെ.ജി ഹാളില്‍ വച്ച് രാവിലെ 11നാണ് കല്യാണം. എസ്.എഫ്.ഐ പ്രവര്‍ത്തകരായി തുടങ്ങിയ പരിചയമാണ് ഇരുവരും തമ്മിലുള്ള പുതു ജീവിതത്തിന് വഴിതുറക്കുന്നത്. ഏതാനും മാസം മുന്‍പ് ഇരുവരുടെയും വീട്ടുകാരും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് വിവാഹ നിശ്ചയം നടത്തിയിരുന്നു.
 

Latest News