Sorry, you need to enable JavaScript to visit this website.

കാമുകന്‍ വിവാഹത്തില്‍നിന്ന് പിന്മാറി; പാലത്തില്‍ നിന്ന് ചാടാനൊരുങ്ങി യുവതി

പത്തനംതിട്ട- റാന്നി വലിയ പാലത്തില്‍ നിന്ന് പമ്പാനദിയിലേക്ക് ചാടാനൊരുങ്ങിയ യുവതിയെ സമയോചിത ഇടപെടലിലൂടെ പോലീസ് രക്ഷപ്പെടുത്തി. ബെംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിയായ ചങ്ങനാശേരി സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയാണ് ആറ്റില്‍ചാടാന്‍ ശ്രമിച്ചത്.
 റാന്നി സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കുന്നതില്‍ നിന്ന് യുവാവ് പിന്മാറിയതോടെയാണ് യുവതി റാന്നിയിലെത്തിയത്. ആറ്റിലേക്ക് ചാടുമെന്ന് കാട്ടി ഒരു പമ്പ് ഹൗസിന് സമീപം നില്‍ക്കുന്ന ചിത്രമെടുത്ത് യുവതി മൊബൈലില്‍ യുവാവിന് അയച്ചുകൊടുക്കുകയായിരുന്നു. ഇത് യുവാവ് പോലീസിന് കൈമാറി.
ഉടന്‍ യുവതിയെ തെരഞ്ഞ് പോലീസ് രംഗത്തിറങ്ങി. റാന്നി ടൗണിന് അടുത്തുള്ള പമ്പ് ഹൗസിന്റെ പരിസരങ്ങളില്‍ പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല. യുവതിയുടെ ഫോണിലേക്ക് പൊലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കോള്‍ എടുത്തില്ല. മൂന്നേകാലോടെ യുവതി ഫോണ്‍ എടുത്തു. തുടര്‍ന്ന് പോലീസ് അനുനയശ്രമം ആരംഭിച്ചു. താന്‍ റാന്നി പാലത്തിലാണ് നില്‍ക്കുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിയോട് സംസാരിക്കുന്നതിനിടെ തന്നെ പോലീസ് റാന്നി പാലത്തിലെത്തി. പോലീസിനെ കണ്ട് ആറ്റിലേക്ക് ചാടാന്‍ തുടങ്ങിയ യുവതിയെ എസ്‌സിടിഒ എല്‍.ടി.ലിജു ചാടിയിറങ്ങി പിടികൂടുകയായിരുന്നു. പോലീസ് സ്‌റ്റേഷനിലെത്തിച്ച യുവതിയെ അനുനയിപ്പിച്ച് പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടു.
 

Latest News