പ്രവാചക നിന്ദ: ഹൈദരാബാദില്‍ പ്രതിഷേധം, ലാത്തിച്ചാര്‍ജ്, 50 പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്- പ്രവാചകനെതിരെ നടത്തിയ മോശം പരാമര്‍ശത്തെ തുടര്‍ന്ന് ബി.ജി.പി സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എ രാജാ സിംഗിനെതിരെ പ്രതിഷേധിച്ച നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാര പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. 50 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ബുധനാഴ്ച പകല്‍ പൊതുവെ സമാധാന അന്തരീക്ഷമാണ് നിലനിന്നിരുന്നതെങ്കിലും രാത്രിയോടെ പ്രതിഷേധം ശക്തിപ്പെടുകയായിരുന്നു. ഷാലിബണ്ടയിലെ ആശാ ടാക്കീസിന് സമീപം രാത്രി ഒമ്പതു മണിയോടെ പ്രതിഷേധക്കാര്‍ കനത്ത കല്ലേറ് നടത്തി.  
കഴിഞ്ഞ 22 ന് പുറത്തിറക്കിയ വീഡിയോയില്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ എ.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.  പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പോലീസ് വീട്ടില്‍ അതിക്രമിച്ച് കയറിയാണ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന്  അറസ്റ്റിലായ മുസ്്‌ലിം യുവാക്കളില്‍ ചിലര്‍ പറഞ്ഞു.

 

Latest News