Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് യുട്യൂബ് ചാനല്‍ ആരോ ഡിലീറ്റ് ചെയ്തു; അട്ടിമറി സംശയം

ന്യൂദല്‍ഹി- കോണ്‍ഗ്രസിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ അപ്രത്യക്ഷമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേരിലുള്ള ചാനല്‍ ഡിലീറ്റ് ചെയ്യപ്പെട്ടതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഗൂഗിള്‍, യുട്യൂബ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിവരികയാണെന്നും പരിഹാരമുണ്ടാകുമെന്നും പാര്‍ട്ടി അറിയിച്ചു.
സാങ്കേതിക പ്രശ്‌നങ്ങളാണോ അട്ടിമറിയാണോ ചാനല്‍ ഡിലീറ്റാകാന്‍ കാരണമെന്നതിനെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News