ചരിത്രത്തെ തമസ്‌കരിക്കുന്നവർ

ജാതിയും മതവും നോക്കി ചരിത്ര പുരുഷന്മാരുടെ വീരഗാഥകൾ മായ്ക്കുന്ന പ്രതിഭാസം വർധിച്ചുവരുന്നു.  രാഷ്ട്രപതിയുടെ സ്ഥാനാരോഹണ പ്രസംഗം പോലും വിവാദമായത് നാം കണ്ടു.  നിരവധി സ്വാതന്ത്ര്യസമര യോദ്ധാക്കളുടെ പേരുകൾ എണ്ണി എണ്ണി പറഞ്ഞപ്പോൾ ഒരു മുസ്ലിം പേർ പോലും അവർ ഉരിയാടിയില്ല. തന്റെ വ്യക്തിത്വത്തിന്നും പദവിക്കും അനുയോജ്യമായ നിലയിൽ അവർ ഉയരേണ്ടതായിരുന്നു.  മൗലാനാ ആസാദ് അടക്കമുള്ളവരെ പരാമർശിച്ചില്ല. 

 

ഇന്ത്യൻ ദേശീയതയുടെ അടിത്തറ തന്നെ സാമ്രാജ്യത്വ വിരുദ്ധമായിരുന്നു.  മതത്തിനും ഭാഷക്കും പ്രദേശത്തിനും ജാതിക്കും വംശത്തിനുമെല്ലാം ഉപരിയായി ജനങ്ങൾ ഒന്നിച്ചുനിന്ന് സമരം ചെയ്തതുകൊണ്ടാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. എണ്ണമറ്റ വീര, ശൂര, ധീര സേനാനികൾ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ബലിപീഠത്തിൽ ജീവനർപ്പിച്ചു. 
വിദേശാധിപത്യത്തിനെതിരായ ആദ്യ സമരം പതിനാറാം നൂറ്റാണ്ടിൽ കോഴിക്കോട്ടാണ് അരങ്ങേറിയത്. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ നടന്ന കര-കടൽ യുദ്ധങ്ങൾ.  അറബിക്കടലിന്റെ വിരിമാറിൽ കുഞ്ഞാലി മരക്കാരുടെ നേതൃത്വത്തിൽ പറങ്കിപ്പടക്ക് മറുപടിയില്ലാത്ത പ്രഹരങ്ങൾ നൽകി. 
1799  ൽ ടിപ്പു സുൽത്താൻ മൈസൂരിലെ രണാങ്കണങ്ങളിൽ ഗവർണർ ജനറൽ വെല്ലസ്‌ലി പ്രഭുവുമായി ഏറ്റുമുട്ടി മരിച്ചുവീണ സുവർണ ചരിത്രം ഏതൊരു സമര വീരനും ആവേശം പകരുന്നതാണ്.  ഇന്ന് വളരെയേറെ വാഴ്ത്തപ്പെടുന്ന വേലുത്തമ്പി ദളവയും പഴശ്ശി രാജയുമെല്ലാം ബ്രിട്ടീഷ് പട്ടാളത്തിന്റെ വരവ് കേട്ടപ്പോൾ പേടിച്ചോടി ആത്മഹത്യ ചെയ്യുകയായിരുന്നു.  എന്നാൽ ടിപ്പു സുൽത്താൻ പടക്കളത്തിൽ നേരിട്ടിറങ്ങി ഒരു യോദ്ധവിനെ പോലെ രക്തസാക്ഷിയാകുകയായിരുന്നു. 
ഇതെല്ലാം  ശിപായി ലഹള എന്ന് വിശേഷിപ്പിക്കപ്പെട്ട ഒന്നാം സ്വാതന്ത്ര്യ സമരത്തിന് മുമ്പായിരുന്നതിനാൽ 1857 ലേതു  ആദ്യത്തേതെന്ന് പറയാനാവില്ല. എന്നിരുന്നാലും ദൂരവ്യപക ഫലങ്ങൾ ഉണ്ടാക്കിയ ഒരു സ്വാതന്ത്ര്യ മുന്നേറ്റമായിരുന്നു അത്. ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് ഏറ്റെടുത്തതായിരുന്നു അതിൽ പ്രധാനം.  
1857 മെയ് പത്തിന് മീററ്റിലെ സൈനിക കലാപമായിരുന്നു സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ചത്. ഇതിനെ നേരിടാൻ ബ്രിട്ടീഷ് പോഷക സൈന്യത്തെ റങ്കൂണിൽ (അന്നത്തെ ബർമ ) നിന്നു വരുത്തി. കലാപത്തിന് നേതൃത്വം നൽകിയ മംഗൽ പാൻഡെ എന്ന സൈനികൻ സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ബ്രിട്ടീഷുകാർ അദ്ദേഹത്തെ ചികിത്സ നൽകി രക്ഷപ്പെടുത്തിയെങ്കിലും യുദ്ധക്കുറ്റമാരോപിച്ച് വിചാരണ ചെയ്തഅ വധശിക്ഷ വിധിച്ചു തൂക്കിലേറ്റി. ഇതിനു മുമ്പായി മാർച്ച് 31 ന് ബംഗാളിലെ ബാരക്പൂർ സൈനിക ക്യാമ്പിലും കലാപം നടന്നു.  സമരം നയിച്ചത് മാദാതിൻ ദങ്കി ആയിരുന്നു. അദ്ദേഹത്തെയും ബ്രിട്ടീഷുകാർ തൂക്കിലേറ്റി.  ഈ രണ്ടു സൈനിക കലാപങ്ങളിലും ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് സ്വാതന്ത്ര്യം നൽകണമെന്ന ആവശ്യം ഉണ്ടായിരുന്നില്ല. ശമ്പള വർധനക്കും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾക്കും വേണ്ടിയായിരുന്നു.  1857 ൽ ദൽഹി, അസം, ബിഹാർ, മഥുര  അഹമ്മദാബാദ്, ബനാറസ് എന്നിവിടങ്ങളിൽ ശക്തമായ ബ്രിട്ടീഷ് ഭരണ വിരുദ്ധ കലാപങ്ങൾ അരങ്ങേറി. (അന്നത്തെ ഇന്ത്യൻ തലസ്ഥാനം കൊൽക്കത്ത ആയിരുന്നു.) നാനാസാഹിബ്, താന്തിയാതൊപ്പി, ഝാൻസിയിലെ റാണി ലക്ഷ്മിഭായി, ഭക്ത് ഖാൻ, ബ്രജിഷ് കാദർ, ബാബു ഖുൻവാൻ സിഗ്, മൗലവി ലിയാഖത് ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി. ഇതിൽ നാനാസാഹിബിന്റെ പേർ പ്രത്യേകം ശ്രദ്ധിക്കണം. മാറാത്ത സാമ്രാജ്യത്തിന്റെ ഒടുവിലത്തെ പേഷ്വ ബാജിറാവു രണ്ടാമന്റെ പുത്രൻ ആണ് അദ്ദേഹം. മുഗൾ ചക്രവർത്തി ബഹദൂർ ഷായെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചതിൽ അദ്ദേഹം സുപ്രധാന പങ്കു വഹിച്ചു. മുഗളർ ഏതെങ്കിലും നിലയിൽ മോശക്കാരായിരുന്നുവെങ്കിൽ ഇത്തരമൊരു നീക്കം മാറാത്തക്കാരിൽ നിന്ന് ഉണ്ടാകുമായിരുന്നുവോ? ചരിത്രം വളച്ചൊടിക്കുന്ന പ്രവണത ഇപ്പോൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ വിലയിരുത്തലിനു പ്രസക്തി ഏറെ ഉണ്ട്. ഓരോ വർഷവും നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ പലതും മായിക്കപ്പെടാനോ മുറിച്ചു മാറ്റപ്പെടാനോ ഉള്ള പ്രവണതകൾ വർധിച്ചു വരികയാണ്.   ഐതിഹാസികമായ നമ്മുടെ സമര ചരിത്രത്തിൽ ഒരു ജനസമൂഹം വഹിച്ച നിർണായക പങ്ക് മറച്ചുവെക്കാനുള്ള തീവ്രശ്രമങ്ങൾ ഇപ്പോൾ വളരെ സജീവമാണ്. ചരിത്ര ഗവേഷണ കൗൺസിൽ തന്നെ ഈ അട്ടിമറിക്ക് നേതൃത്വം നൽകുന്നു. ചരിത്രത്തിലെ സുവർണ തിളക്കമുള്ള ചില അധ്യായങ്ങൾക്ക് മേൽ തമസ്‌കരണത്തിന്റെ കറുപ്പടിക്കുന്നത് ഖേദകരമാണ്. ജാതിയും മതവും നോക്കി ചരിത്ര പുരുഷന്മാരുടെ വീരഗാഥകൾ മായ്ക്കുന്ന പ്രതിഭാസം വർധിച്ചുവരുന്നു.  രാഷ്ട്രപതിയുടെ സ്ഥാനാരോഹണ പ്രസംഗം പോലും വിവാദമായത് നാം കണ്ടു.  നിരവധി സ്വാതന്ത്ര്യ സമര യോദ്ധാക്കളുടെ പേരുകൾ എണ്ണിയെണ്ണി പറഞ്ഞപ്പോൾ ഒരു മുസ്ലിം പേർ പോലും അവർ ഉരിയാടിയില്ല. തന്റെ വ്യക്തിത്വത്തിനും പദവിക്കും അനുയോജ്യമായ നിലയിൽ അവർ ഉയരേണ്ടതായിരുന്നു.  മൗലാനാ ആസാദ് അടക്കമുള്ളവരെ പരാമർശിച്ചില്ല. 
ഝാൻസി റാണിയെപ്പോലെ ധീരമായി പോരാടിയ ഔധിലെ ഹസ്രത്ത് മഹൽ ബീഗത്തെ ഒരു വനിത എന്ന നിലയ്‌ക്കെങ്കിലും ഓർക്കേണ്ടതായിരുന്നു. സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ തീച്ചൂളകളിൽ ഹോമിക്കപ്പെട്ട വെളിയങ്കോട് ഉമർ ഖാസി, ആലി മുസ്ലിയാർ, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെ പേരുകൾ പോലും ചരിത്ര രേഖകളിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണത്രേ. നികുതി നിഷേധ പ്രസ്ഥാനം എന്തെന്ന് ഒരു പക്ഷേ ലോകത്തിന് കാണിച്ചു കൊടുത്ത ധീര പ്രതിഭാശാലിയായിരുന്നു ഉമർ ഖാസി. 

Latest News