റോഡിലെ കുഴിയില്‍ വീണു, യുവതിയുടെ കാലില്‍ ബസ് കയറിയിറങ്ങി

ഫയൽ ചിത്രം

പത്തനംതിട്ട- റോഡിലെ കുഴി കാരണം സ്‌കൂട്ടറില്‍നിന്നു തെറിച്ചു വീണ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ തിരുവല്ല കുമ്പഴ സ്വദേശി ആതിര(25)യെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ പത്തു മണിയോടെ കുമ്പഴ ഭാഗത്തു നിന്നും പത്തനംതിട്ട ഭാഗത്തേക്കു വരികയായിരുന്നു ആതിരയുടെ സ്‌കൂട്ടര്‍ കുഴിയില്‍ വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി. കുടിവെള്ള പദ്ധതിക്കായി കുഴിച്ച കുഴിയില്‍ വീണാണ് അപകടമുണ്ടായത്.  

പൈപ്പുകള്‍ സ്ഥാപിക്കുന്ന പണിയുടെ ഭാഗമായി മാസങ്ങളായി ഈ റോഡ് തകര്‍ന്നു കിടക്കുകയാണ്. പലയിടത്തും പൈപ്പ് ചോര്‍ന്ന് റോഡില്‍ വെള്ളം ഒഴുകുന്ന അവസ്ഥയുമുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ ഞാറും വാഴയും നട്ട് പ്രതിഷേധിച്ചിരുന്നു.

 

Latest News