ഗര്‍ഭിണിയായ ഭാര്യയെ ഉപദ്രവിച്ച കേസ്;  പോലീസുകാരന് സസ്‌പെന്‍ഷന്‍

മേേഞ്ചരി- ഗര്‍ഭിണിയായ ഭാര്യയെ പീഡിപ്പിച്ച കേസില്‍ പോലീസുകാരനെ ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസ് സസ്‌പെന്‍ഡ് ചെയ്തു. തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഷൈലേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടിനാണ് സംഭവം. ഷൈലേഷും മാതാവ് സരോജിനിയും ഗര്‍ഭിണിയായ ഭാര്യയെ മൊറയൂര്‍ ആലിങ്ങകുണ്ടിലുള്ള വീട്ടില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് യുവതി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഷൈലേഷിനെയും സരോജിനിയെയും പ്രതിചേര്‍ത്ത് കൊണ്ടോട്ടി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണച്ചുമതല.
 

Latest News