Sorry, you need to enable JavaScript to visit this website.

ഗവര്‍ണര്‍ മാപ്പ് പറയണം, സിപിഎം പരസ്യ പ്രതിഷേധത്തിന് 

കണ്ണൂര്‍- സര്‍വകലാശാലയിലെ വിഷയങ്ങളില്‍ ഗവര്‍ണറുടെ നടപടിക്കെതിരെ സി പി എം പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രതിഷേധ യോഗം നടത്താനാണ് തീരുമാനം. സര്‍വകലാശാല സംരക്ഷണ സമിതി എന്നപേരില്‍ സി പി എമ്മാണ്  പരിപാടി സംഘടിപ്പിക്കുന്നത്. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുക. അതേസമയം ഇന്നലെ രാത്രിയും കണ്ണൂര്‍ സര്‍വകലാശാല വിഷയങ്ങളില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്നാണ് ഗവര്‍ണര്‍ വിളിച്ചത്. ഇര്‍ഫാന്‍ ഹബീബ് ചെയ്തത് തെരുവ് ഗുണ്ടയുടെ പണിയാണ്. ഇര്‍ഫാന്‍ ഹബീബിന്റെ പ്രവര്‍ത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല. ആക്രമണം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നാണ് വിമര്‍ശിച്ച ഗവര്‍ണര്‍, കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ക്കെതിരെയും വീണ്ടും രംഗത്തെത്തി. ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ആസൂത്രിത ആക്രമണണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.ദല്‍ഹിയില്‍ ഗൂഡാലോചന നടത്തിയത് മുന്‍പേ അറിഞ്ഞിരുന്നതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഗൂഢാലോചനയില്‍ വിസിയും പങ്കാളിയാണ്. വിസിയുടെ ക്രിമിനല്‍ മനോഭാവം തുറന്നു കാണിക്കുകയാണ് തന്റെ ഉദ്ദേശ്യം. കേരളത്തില്‍ ഭരണഘടന സംവിധാനങ്ങള്‍ തകര്‍ന്നതിന്റെ തെളിവാണിതെന്നും വൈസ് ചാന്‍സിലര്‍ക്കുള്ള നടപടി പരിശോധിച്ചശേഷം തീരുമാനിക്കുമെന്നും ഗവര്‍ണര്‍ ദല്‍ഹിയില്‍ പറഞ്ഞു.
 

Latest News