പ്രവാചക നിന്ദക്കെതിരായ പ്രതിഷേധം; ഹൈദരാബാദില്‍ അതീവ ജാഗ്രത, റോഡുകള്‍ അടച്ചു

ഹൈദരാബാദ്- ബി.ജെ.പി എം.എല്‍.എ രാജാ സിംഗ് നടത്തിയ പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ ഹൈദരാബാദില്‍ അതീവ ജാഗ്രത. കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിരോധനാജ്ഞക്കു സമാനമായ നിയന്ത്രണങ്ങളിലാണ് നഗരം. എല്ലാ ഭാഗത്തുനിന്നും നഗരത്തിലേക്കുള്ള റോഡുകള്‍ അര്‍ധ രാത്രിയോടെ അടച്ചിരിക്കയാണ്. ചാര്‍മിനാര്‍ പരിസരം പൂര്‍ണമായും വിജനമായിരിക്കയാണ്. അതീവജാഗ്രത പുലര്‍ത്താന്‍ പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാര്‍മിനാറിനു ചുറ്റും വരുംദിവസസങ്ങളിലും പ്രതിഷേധം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.
വിവാദ പരാമര്‍ശം നടത്തിയ എം.എല്‍.എയെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യം ലഭിച്ചതും പ്രതിഷേധം ശക്തമാക്കും.

 

Latest News