ലണ്ടൻ - മിഡിൽ ഈസ്റ്റ് സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങിയതോടെ ക്രൂഡ് ഓയിൽ വില വീണ്ടും ഉയരങ്ങളിലേക്ക്. ലണ്ടനിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 74.74 ഡോളറിലെത്തി. മൂന്നര വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2014 നവംബറിലെ വിലയാണിത്. ന്യൂയോർക്കിൽ ക്രൂഡ് വില 69.56 ഡോളറാണ്. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും സിറിയയിൽ നടത്തിയ ആക്രമണം വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. വില 80 ഡോളറിന് മുകളിൽ നിൽക്കുന്നതാണ് നല്ലതെന്ന് സൗദി അറേബ്യ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.