പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി എം.എല്‍.എ രാജാ സിംഗിനെ തെലങ്കാന കോടതി റിമാന്‍ഡ് ചെയ്തില്ല

ഹൈദരാബാദ്- പ്രവാചക അപകീര്‍ത്തി പരാമര്‍ശങ്ങളുടെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത ബി.ജെ.പി എം.എല്‍.എ രാജാ സിംഗിനെ വിട്ടയച്ചു. ഹൈദരാബാദിലെ നമ്പള്ളി കോടതി റിമാന്‍ഡ് അപേക്ഷ മടക്കിയാണ് എം.എല്‍എയെ വിട്ടയക്കാന്‍ ഉത്തരവിട്ടത്. പ്രവാചക നിന്ദ നടത്തിയ രാജാ സിംഗിനെ സസ്‌പെന്‍ഡ് ചെയ്ത ബി.ജെ.പി പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശങ്ങളടങ്ങിയ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് എം.എല്‍.എക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് പോലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. രാജാ സിംഗ് പാര്‍ട്ടിയുടെ ഭരണഘടന ലംഘിച്ചുവെന്നാരോപിച്ചാണ് ബി.ജെ.പി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.

 

Latest News