ഇന്‍ഡിഗോ വിമാനത്തില്‍ എന്‍ജിന്‍ തകരാറ്, യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

പനാജി- ഗോവയില്‍നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ വലത് എഞ്ചിനില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കി.
വിമാനം പറന്നുയരുന്നതിനായി റണ്‍വേയിലേക്ക് പോകുന്നതിനിടെയാണ് സാങ്കേതിക തകരാറുണ്ടായതെന്ന് ഗോവ വിമാനത്താവളത്തിലെ അധികൃതര്‍ പറഞ്ഞു. വിമാനത്തിന്റെ വലത് എഞ്ചിനില്‍ തകരാര്‍ സംഭവിച്ചതിനാല്‍ യാത്രക്കാരെ രക്ഷിക്കാന്‍ നാവികസേനാ സംഘത്തെ വിളിച്ചിരുന്നു.
പൈലറ്റിന് എഞ്ചിന്‍ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വിമാനം റണ്‍വേയിലേക്ക് കടക്കാതെ മടങ്ങുകയായിരുന്നു. സുരക്ഷിതരായ പുറത്തിറക്കിയ യാത്രക്കാരെ മറ്റൊരു വിമാനത്തിലാണ് മുംബൈയിലേക്ക് കൊണ്ടുപോയത്.

 

Latest News