കശ്മീർ പരാമർശം: ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല കോടതി ഉത്തരവ്

തിരുവല്ല- കശ്മീർ സംബന്ധിച്ച് ഫെയ്‌സ്ബുക്കിൽ വിവാദ പരാമർശം നടത്തിയതിന് മുൻ മന്ത്രിയും എം.എൽ.എയുമായ ഡോ. കെ.ടി ജലീലിന്റെ പേരിൽ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. ആർ.എസ്.എസ് നേതാവ് അരുൺ മോഹൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. 
കശ്മീർ സന്ദർശനത്തിനിടെ ഫെയ്‌സ്ബുക്കിൽ ജലീൽ എഴുതിയ പോസ്റ്റിൽ ആസാദ് കശ്മീർ, ഇന്ത്യൻ അധിനിവേശ കശ്മീർ എന്നീ പരാമർശങ്ങൾ രാജ്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. സെക്ഷൻ 153 ബി പ്രകാരം കലാപ ആഹ്വാനം, ഇൻസൾട്ട് ടു നാഷണൽ ഹോണർ ആക്ട്-സെക്ഷൻ രണ്ട് എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
 

Latest News