പ്രവാചക അപകീര്‍ത്തി; ബി.ജെ.പി എം.എല്‍.എയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

ഹൈദരാബാദ്- മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പരാമര്‍ശങ്ങളടങ്ങുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ രാജാ സിംഗിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു.
പാര്‍ട്ടി ചടങ്ങള്‍ ലംഘിച്ചതിനാണ് ഗോശാമഹല്‍ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എക്കെതിരെ നടപടി. പാര്‍ട്ടി ഭരണഘടനയുടെ 25-10 എ വകുപ്പ് ലംഘിച്ചുവെന്നാണ് ബി.ജെ.പിയുടെ കേന്ദ്ര അച്ചടക്ക സമതി നല്‍കിയ സസ്‌പെന്‍ഷന്‍ കത്തില്‍ പറയുന്നത്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ പത്ത് ദിവസത്തിനകം ബോധിപ്പിക്കണം.

 

Latest News