കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍

ന്യൂദല്‍ഹി- രണ്ടാഴ്ച മുമ്പ് കാണാതായ എട്ടുവയസ്സുകാരിയുടെ മൃതദേഹം ദല്‍ഹിയിലെ യമുനാ ഖദര്‍ പ്രദേശത്തിനുസമീപം  കണ്ടെത്തി. ആഗസ്റ്റ് അഞ്ചനാണ് പെണ്‍കുട്ടിയെ കാണാതായിരുന്നത്.  കഴുത്തറുത്ത നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കഴുത്തറുക്കുന്നതിനുമുമ്പ് കഴുത്ത് ഞെരിച്ചതായും കരുതുന്നു.
പെണ്‍കുട്ടിയെ അറിയാവുന്ന ആരോ ആണ് കുറ്റം ചെയ്തതെന്ന് സംശയിക്കുന്നതായും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News