മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്തയാളെ സൗദിയില്‍നിന്ന് നാടുകടത്തി

തുറൈഫ്- മൊബൈല്‍ ഷോപ്പില്‍ അനധികൃതമായി റിപ്പയറിംഗ് ജോലി ചെയ്ത വിദേശിയെ നാടുകടത്തി. ഈജിപ്തുകാരനായ ആദില്‍ എന്നയാള്‍ക്കാണ് സൗദി വിടേണ്ടി വന്നത്. സാധാരണ കടയില്‍ ഇരുന്ന് മൊബൈല്‍ ജോലി ചെയ്യാത്ത ഇയാള്‍ അപ്രതീക്ഷിതമായാണ് കുടുങ്ങയിത്. കടയുടമയുടെ സ്‌പോണ്‍സര്‍ഷിപ്പിനുകീഴിലുള്ള വ്യക്തിയായതിനാല്‍ ഷോപ്പില്‍ എത്തിയതായിരുന്നു.
ഈ സമയത്ത്  ഒരു ഉപഭോക്താവ് കൊണ്ടുവന്ന ഐ ഫോണിന്റെ  തകരാറ് പരിശോധിക്കുന്നതിനിടെ തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സുഹൃത്തായ സ്വദേശി കാണുകയും അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.  


തുടര്‍ന്ന് സ്വദേശിവല്‍ക്കരണ പരിശോധനാ സംഘമെത്തി കടയിലെ സി സിടിവി പരിശോധന നടത്തി കുറ്റം തെളിയിച്ചു. മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ജോലി നേരത്തെ തന്നെ സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയതാണ്. വിദേശികള്‍ ജോലി ചെയ്താൽ വന്‍തുക പിഴശിക്ഷക്കുപുറമെ, കടയുടെ ലൈസന്‍സ് പിന്‍വലിക്കുകയും ചെയ്യും.  
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അനേകം പേര്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് മേഖലയില്‍ ഉണ്ടായിരുന്നു. പൂര്‍ണസ്വദേശി വല്‍ക്കരണം വന്നതോടെ അവര്‍ മറ്റു ജോലികള്‍ തേടുകയോ സൗദിയിലെ പ്രവാസം മതിയാക്കി നാടുകളിലേക്ക് മടങ്ങുകയോ ചെയ്തു. എന്നാല്‍ അപൂവര്‍വം ചിലര്‍  ഇപ്പോഴും റൂമിലും മറ്റുമായി രഹസ്യമായി ജോലി തുടരുന്നുണ്ട്.
 

 

 

Latest News