ഭാര്യ ജീവനൊടുക്കി നാല്‍പതാം ദിവസം യുവാവ് പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍

തിരുവനന്തപുരം- ഭാര്യ ആത്മഹത്യ ചെയ്തതിന്റെ നാല്‍പതാം നാള്‍ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചാല കരിമഠം നിവാസി സനൂജിനെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്.

ഇതിന് മുന്‍പും പോക്‌സോ കേസില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് ഇയാളുടെ ഭാര്യ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തതെന്ന് പറയുന്നു.

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയ പീഡിപ്പിച്ചുവെന്നാണ് പുതിയ കേസ്. ഭാര്യ മരിച്ച് 40ാം ദിവസമാണ് പ്രതി പോക്‌സോ പ്രകാരം അറസ്റ്റിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News