കണ്ണൂര്‍ സര്‍വകലാശാലയില്‍ താല്‍ക്കാലിക  ഉദ്യോഗസ്ഥരെ തിരക്കിട്ട് ഒഴിവാക്കുന്നു 

കണ്ണൂര്‍-കണ്ണൂര്‍  സര്‍വകലാശാലയിലെ മൂന്ന് പ്രധാന തസ്തികകളിലെ താത്കാലിക ചുമതലയുള്ള ഉദ്യോഗസ്ഥരെ മാറ്റുന്നു. രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നീ തസ്തികകളിലേക്ക് നേരിട്ട്/ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഇതിനായി സര്‍വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചു.നിലവില്‍ സര്‍വകലാശാലയിലെ ഈ മൂന്ന് ഉയര്‍ന്ന തസ്തികകളില്‍ സ്ഥിരം ഉദ്യോഗസ്ഥരില്ല. പരീക്ഷാ കണ്‍ട്രോളറുടെ തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ വന്ന ഉദ്യോഗസ്ഥന്‍ തിരികെപോയതിനുശേഷം സ്ഥിരം നിയമനം ഉണ്ടായിട്ടില്ല. ഡോ. പി.ജെ. വിന്‍സെന്റ് ഡെപ്യൂട്ടേഷന്‍ മതിയാക്കി തിരിച്ചുപോയപ്പോള്‍ ഇ.വി.പി. മുഹമ്മദിന് അധികച്ചുമതല നല്‍കി.അദ്ദേഹം വിരമിച്ചപ്പോള്‍ സ്ഥിരം നിയമനം നടത്തിയില്ല. നിലവില്‍ ജോയിന്റ് രജിസ്ട്രാര്‍ ബി.സി. ജയരാജനാണ് അധികച്ചുമതല. സര്‍വകലാശാലയില്‍ നാല് പരീക്ഷകളില്‍ മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച വിവാദത്തിന് പിന്നാലെയായിരുന്നു ഡോ. വിന്‍സെന്റ് കണ്‍ട്രോളര്‍ സ്ഥാനം ഒഴിഞ്ഞത്.
 

Latest News