മലപ്പുറം-ഓട്ടോയില്‍ കയറുന്നതിനിടെ അമ്മയുടെ കണ്‍മുന്നില്‍ ബാലിക കാറിടിച്ചു മരിച്ചു. കുന്നുംപുറം ഇ കെ പടിയിലെ നെല്ലിക്കാപ്പറമ്പില്‍ അഭിലാഷിന്റെയും സരിതയുടെയും മകള്‍ അക്ഷര (6) ആണ് മരിച്ചത്. കുന്നുംപുറം വേങ്ങര റൂട്ടില്‍ ഇ കെ പടി ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം .
വിവാഹത്തിന് പോകാന്‍ അമ്മക്കൊപ്പം വരികയായിരുന്നു അക്ഷര. അമ്മയ്‌ക്കൊപ്പം ഓട്ടോയിലേക്ക് കയറാന്‍ ശ്രമിക്കവേ അമിതവേഗതയില്‍ കുന്നുംപുറത്തു ഭാഗത്തു നിന്ന് വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് അക്ഷരയുടെ അമ്മയുടെ സഹോദരിപുത്രി അഭിരാമിക്ക് (13) പരിക്കേറ്റു.
ഇരുവരേയും കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അക്ഷരയുടെ ജീവന്‍ രക്ഷിക്കാനായില്ല. കുറ്റൂര്‍ നോര്‍ത്ത് എം എച്ച് എം എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.സഹോദരന്‍: അശ്വ രാഗ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.






