കോഴിക്കോട്- ബീച്ചില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബീച്ച് ആശുപത്രയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 12 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞാണ് ആളുകള്‍ക്ക് പരിക്കേറ്റത്.
അപകടത്തെ തുടര്‍ന്ന് സംഗീത പരിപാടി നിര്‍ത്തിവെച്ചു. പ്രദേശത്തുനിന്ന് പോലീസ് ആളുകളെ ഒഴിപ്പിച്ചു.






