യോഗിയുടെ തലയെടുക്കുമെന്ന് ഭീഷണി, ബ്രാഹ്മണനെതിരെ കേസ്

ലഖ്‌നൗ- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്ന അജയ് സിംഗ് ബിഷ്ടിന്റെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആത്മപ്രകാശ് പണ്ഡിറ്റ് എന്ന ബ്രാഹ്മണനെതിരെ മൊറാദാബാദ് പോലീസ് കേസെടുത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് പണ്ഡിറ്റ് ഭീഷണി മുഴക്കിയത്.
അതേസമയം, തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ദുരുപയോഗം ചെയ്തതായി പണ്ഡിറ്റ് ആരോപിക്കുന്നുണ്ടെന്ന് പോലീസ് സൂപ്രണ്ട് അഖിലേഷ് ബദൗരിയ പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.  തന്റേതാണ് അക്കൗണ്ടെങ്കിലും അത് സാമൂഹിക വിരുദ്ധ പോസ്റ്റുകള്‍ക്കായി ദുരുപയോഗം ചെയ്യുകയാണെന്നും അന്വേഷണത്തില്‍ ആത്മപ്രകാശ് പണ്ഡിറ്റ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

 

 

Latest News