ന്യൂദല്‍ഹി-സമൂഹത്തെ ഉണര്‍ത്താനും ഏകീകരിക്കാനുമാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്നും അതിലൂടെ ഇന്ത്യയെ ലോകത്തിന് മുഴുവന്‍ മാതൃകാ സമൂഹമായി ഉയര്‍ത്താന്‍ കഴിയുമെന്നും സംഘടനാ മേധആവി മോഹന്‍ ഭാഗവത് പറഞ്ഞു.
വ്യക്തി എന്ന നിലയിലല്ലാതെ കൂട്ടമായി തന്നെ സമൂഹത്തെ സവിക്കാന്‍ ആളുകള്‍ മുന്നോട്ട് വരണമെന്ന് ഭാഗവത് പറഞ്ഞു.
പ്രവര്‍ത്തകര്‍ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച ആര്‍എസ്എസ് ദല്‍ഹി ഘടകം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ഉണര്‍ത്താനും അതിനെ ഏകീകരിക്കാനും കൂടുതല്‍ സംഘടിതമായി ഒരൊറ്റ അസ്തിത്വമായി മാറാനുമാണ് സംഘം പ്രവര്‍ത്തിക്കുന്നത്. അതുവഴി ഇന്ത്യക്ക് ലോകത്തിന് മുഴുവന്‍ മാതൃകാ സമൂഹമായി ഉയര്‍ന്നുവരാനാകും-ഭാഗവത് പറഞ്ഞു.
സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള നിരവധി വ്യക്തികള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം ചെയ്യുകയും സംഭാവനകളര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഒരു സമൂഹമായി വളരാന്‍ സമയമെടുത്തുവെന്ന് ആര്‍എസ്എസ് മേധാവി പറഞ്ഞു.
വ്യക്തികളെന്ന നിലയിലല്ലാതെ സമൂഹത്ത പോലെ ചിന്തിക്കുകയെന്നത് ഇന്ത്യക്കാരുടെ അടിസ്ഥാന സ്വഭാവവും ഡിഎന്‍എയുമാണെന്നും അവരെ അതിനു കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കവെ, വ്യക്തി താല്‍പര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സംഘ് പ്രവര്‍ത്തകരെ ഭാഗവത് പറഞ്ഞു.
ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ എനിക്ക് എന്നതിന് മുകളില്‍ നമുക്ക് എന്നതിന് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും ഇത് ഒരു സമൂഹമായി പരിണമിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.






