VIDEO ദളിത് യുവാവിനെ ചെരിപ്പുകൊണ്ട് തല്ലുന്ന വീഡിയോ വൈറലായി, ഗ്രാമമുഖ്യന്‍ അറസ്റ്റില്‍

മുസഫര്‍നഗര്‍-ഉത്തര്‍പ്രദേശില്‍ ഗ്രാമമുഖ്യന്‍ ദളിത് യുവാവിനെ ചെരിപ്പുകൊണ്ട തല്ലുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ദിനേശ് കുമാര്‍ എന്ന 27 കാരനെ താജ്പുര്‍ ഗ്രാമമുഖ്യന്‍ ശക്തി മോഹന്‍ ഗര്‍ജാറും മുന്‍ ഗ്രാമമുഖ്യന്‍ ഗജേ സിംഗും ചെരിപ്പുകൊണ്ടു തല്ലുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായതെന്ന് പോലീസ് പറഞ്ഞു.
വ്യത്യസ്ത വകുപ്പുകള്‍ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തതായി പോലീസ് സൂപ്രണ്ട് അര്‍പിത് വിജയ് വര്‍ഗീയ വാര്‍ത്താലേഖകരോട് പറഞ്ഞു.
ഗ്രാമുമുഖ്യന്‍ ശക്തി മോഹനെ അറസ്റ്റ് ചെയ്തതായും രണ്ടാമത്തെ പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷധിച്ച് ഛാപര്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ ധര്‍ണ നടത്തിയ ഭീം ആദ്മി പ്രവര്‍ത്തകര്‍ പ്രതികളെ ഉടന്‍ അറസ്റ്റ ്‌ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

 

Latest News