ഉത്തരേന്ത്യയില്‍ കനത്ത മഴ  തുടരുന്നു: മരണം 34 ആയി

ന്യൂദല്‍ഹി- ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 34 ആയി. ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ്,ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. ഉത്തരാഖണ്ഡില്‍ 13 പേരെയും ഹിമാചല്‍ പ്രദേശില്‍ 6 പേരെയും കാണാതായി. ഒഡീഷയില്‍ അഞ്ച് കുട്ടികളടക്കം 7 പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തരാഖണ്ഡ്, ഡെറാഡൂണ്‍, പൗരി, ഗര്‍വാള്‍, തെഹ്രി ഗര്‍വാര്‍, ബാഗേശ്വര്‍ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. പലയിടത്തും ദേശീയസംസ്ഥാന പാതകള്‍ തകര്‍ന്നു. ഇതോടെ പലയിടത്തും ഗതാഗതം നിലച്ചു. നാല് ദിവസം കൂടി ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
 

Latest News