ജിസാന് സമീപം ബെയ്ശിൽ വാഹനാപകടം;  മലയാളി സഹോദരങ്ങൾ മരിച്ചു

ജിസാൻ- ജിസാന് സമീപം ബെയ്ശ് മസ്‌ലിയയിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ (44) റഫീഖ്(41) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഇരുവരും ജിദ്ദയിൽനിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നിയമനടപടികൾക്ക് കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായി നേതൃത്വം നൽകുന്നുണ്ട്. 

Latest News