Sorry, you need to enable JavaScript to visit this website.

അവധി കഴിഞ്ഞെത്തി രണ്ടാം ദിവസം തൃശൂർ സ്വദേശി മക്കയിൽ നിര്യാതനായി

മക്ക- തൃശൂർ ചേലക്കര മേപ്പാടത്തെ പുത്തൻപീടികയിൽ അബ്ദുൽ അസീഫ്(42) മക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പി.സി.ടി കമ്പനിയിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ചയാണ് രണ്ട് മാസത്തെ അവധികഴിഞ്ഞ് എത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 6 മണിക്ക് വീട്ടിൽ നിന്നിറങ്ങി നെടുമ്പാശ്ശേരി വഴി വൈകുന്നേരം മക്കത്തെത്തിയതായിരുന്നു. 11 വർഷത്തോളമായി പ്രവാസിയാണ്. മക്കയിലെത്തുന്നതിന് മുമ്പ് ദുബായിയിലാണുണ്ടായിരുന്നത്. മുഹമ്മദ് കുട്ടി-പരീച്ചുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കുമ്മിടിയിൽ  ഹഫ്‌സത്ത്  ദേശമംഗലം. മക്കൾ: ഫാഹിസ് (14), ഫർഹാൻ (11), ഫൈസാൻ (5), ഫൈവ (രണ്ടര വയസ്) നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ  ഖബറടക്കുമെന്ന് കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
 

Tags

Latest News