റിയാദ്-ഫൈനൽ എക്‌സിറ്റ് വിസയിൽ പോയി പുതിയ റസിഡന്റ് ഐഡന്റിറ്റിയുമായി സൗദി അറേബ്യയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസിക്ക് പഴയ െ്രെഡവിംഗ് ലൈസൻസിന് പകരം പുതിയ ഐ.ഡി നമ്പറിൽ ലൈസൻസ് നൽകുന്നതിന് അപേക്ഷിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് പോയ പ്രവാസിയുടെ െ്രെഡവിംഗ് ലൈസൻസ് കാലഹരണപ്പെട്ടാലും ഭയപ്പെടേണ്ടതില്ലെന്ന് സാരം. പിന്നീട് സൗദിയിൽ തിരിച്ചെത്തിയാൽ ഫീസും ഫൈനും നൽകി മെഡിക്കൽ പരിശോധനയും പൂർത്തിയാക്കിയാൽ ഗതാഗത വകുപ്പ് ലൈസൻസ് അനുവദിക്കും. വിസിറ്റ് വിസയിൽ സൗദി അറേബ്യയിലേക്ക് വരുന്ന ഒരു പ്രവാസിക്ക് സാധുതയുള്ള അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെ സൗദിയിൽ വാഹനം ഓടിക്കാം. അതേസമയം, ഒരു വർഷത്തിനകം ലൈസൻസ് കാലാവധി കഴിഞ്ഞാൽ ലൈസൻസിന് സാധുതയുണ്ടാകില്ല. 17 വയസ്സ് പൂർത്തിയായവർക്ക് െ്രെഡവിംഗ് പെർമിറ്റ് നേടാനും വ്യക്തിഗത ഫോട്ടോകളും മെഡിക്കൽ പരിശോധനയും കൊണ്ടുവരാനും െ്രെഡവിംഗ് സ്‌കൂളിൽ അപേക്ഷ സമർപ്പിക്കാം.