മക്ക- അവധി കഴിഞ്ഞ് കഴിഞ്ഞ ദിവസം നാട്ടില്‍നിന്ന് തിരിച്ചെത്തിയ തൃശൂര്‍ സ്വദേശിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
മക്കയിലെ പി.സി.ടി കമ്പനിയില്‍ ജോലിചെയ്യുന്ന ചേലക്കര ആസിഫിനെയാണ് ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് മാസത്തെ അവധിക്കു ശേഷം കഴിഞ്ഞ ദിവസം വൈകിട്ടാണ് ആസിഫ് മക്കയില്‍ തിരിച്ചെത്തിയത്.
രാത്രി ഉറങ്ങിയ ആസിഫ് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ അനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.






