മോഷ്ടാവിനെ കെട്ടിയിട്ട് മര്‍ദിച്ച ശേഷം മൊട്ടയടിച്ചു, വീഡിയോ വൈറലായി

ന്യൂദല്‍ഹി- മോഷണം ആരോപിച്ച് പിടികൂടിയ യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച ശേഷം തലമുണ്ഡനം ചെയ്തു. ദല്‍ഹിയിലെ വസീറാബാദിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാട്ടര്‍ മോട്ടോര്‍ മോഷ്ടിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ യുവാവിനെ കൈയോടെ പിടികൂടിയത്. മര്‍ദിച്ച ശേഷം തലമുണ്ഡനം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

 

Latest News