Sorry, you need to enable JavaScript to visit this website.
Friday , September   30, 2022
Friday , September   30, 2022

ഷോപ്പിംഗ് മാളിലെ സ്പായില്‍ സെക്‌സ് റാക്കറ്റ്, രണ്ട് യുവതികളടക്കം നാല് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാം- മസാജ് പാര്‍ലറിന്റേയും സ്പായുടേയും മറവില്‍ വേശ്യാലയം നടത്തിവന്ന നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സെക്ടര്‍ 51 ല്‍ ഓക്കസ് ക്വാണ്ടം മാളിലാണ് പോലീസ് സെക്‌സ് റാക്കറ്റ് കണ്ടെത്തിയത്. അറസ്റ്റിലായവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടും.
സ്പാ ഉടമ ഭഗത് സിംഗും മാനേജര്‍ യോഗേഷുമാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ സ്ത്രീകളെ വേശ്യാവൃത്തിക്ക് സമ്മര്‍ദം ചെലുത്തിയെന്ന് ഉപഭോക്താക്കളില്‍നിന്ന് 2000 രൂപ വീതമാണ് ഈടാക്കിയിരുന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

 

Latest News