Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു 

കൊച്ചി- സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4,780 രൂപയും പവന് 38,240 രൂപയുമായി കുറഞ്ഞു.
ചൊവ്വ, ബുധൻ ദിവസങ്ങളിലും ആഭ്യന്തര വിപണിയിൽ സ്വർണ വില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പവന് 120 രൂപയും ബുധനാഴ്ച 80 രൂപയുമാണ് താഴ്ന്നത്. ഓഗസ്റ്റ് 13ന് പവന് 38,520 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്.

Tags

Latest News