Sorry, you need to enable JavaScript to visit this website.

മുസ്ലിം യുവതിയോടൊപ്പം ചേര്‍ത്ത് ദളിത് എഴുത്തുകാരിക്ക് അശ്ലീല സന്ദേശം

ചെന്നൈ- ഒരു വര്‍ഷമായി ഹിന്ദുത്വ ഗ്രൂപ്പുകളില്‍നിന്ന് ഭീഷണി നേരിടുകയാണെന്നും പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ഷാരിന്‍ മരിയ ലോറന്‍സ്. തമിഴനാട്ടുകാരിയായ ആക്ടിവിസ്റ്റിനെ തന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഭീഷണിയോടൊപ്പം അശ്ലീല ഉള്ളടക്കങ്ങളും ചിത്രങ്ങളും അയച്ചും പീഡിപ്പിക്കുകയാണ്.
ഏറ്റവും ഒടുവില്‍ പന്നിയും ഹിജാബും പരാമര്‍ശിക്കുന്ന വര്‍ഗീയ പോസ്റ്ററാണ് ലഭിച്ചത്. ഷലിന്‍ മരയയുടെ ഭര്‍ത്താവിന്റെ വിവരങ്ങള്‍ കൂടി വെളിപ്പെടുത്തുന്ന പോസ്റ്ററുകള്‍ തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിലുള്ള പള്ളികളിലും എത്തിച്ചു. തന്റെ മുസ്ലിം സുഹൃത്തിനോടൊപ്പമുള്ള പോസ്റ്റര്‍ അത്യന്തം വൃത്തികെട്ടതാണെന്നും ആക്ടിവിസ്റ്റ് പറയുന്നു.
ഒരു വര്‍ഷമായി തന്റെ ഭര്‍ത്താവിന്റെ ഇ മെയിലിലേക്ക് ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നുമുള്ള ഭീഷണികള്‍ ലഭിക്കുന്നുണ്ട്. ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല. ഭീഷണി സന്ദേശങ്ങള്‍ക്കുപിന്നിലുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അവര്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഇത്തരം നീക്കങ്ങള്‍ കൊണ്ട് തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും ഷാലിന്‍ മരിയ പറഞ്ഞു.

 

Tags

Latest News