ബിരിയാണിയുടെ ബില്ലിനെ ചൊല്ലി തര്‍ക്കം; കടയുടമയുടെ കുത്തേറ്റ് ആശുപത്രിയില്‍

ജലാവുന്‍- ബിരയാണി ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് റസ്‌റ്റോറന്റ് ഉടമയുടെ കുത്തേറ്റ് ഉപഭോക്താവ് ആശുപത്രിയില്‍. ഉത്തര്‍പ്രദേശിലെ ജലാവുന്‍ ജില്ലയിലാണ് സംഭവം.
ബിരിയാണി കഴിക്കാനെത്തിയ രാംസിംഗ് 50 രൂപ നല്‍കിയെന്നു പറഞ്ഞപ്പോള്‍ കടയുടമ റാംജി അതു നിഷേധച്ചതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.
ഇതിനു പിന്നാലെ റസ്റ്റോറന്റുടമ റാംജി കത്തിയെടുത്ത് രാംസിംഗിനെ കുത്തുകയായിരുന്നു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി ഒളിവിലാണ്. കുത്തേറ്റയാള്‍ ആശുപത്രിയില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവം നടക്കമ്പോള്‍ ഇരുവരും മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഒറായി കോട് വാലി പോലീസ് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് ശിവകുമാര്‍ റാത്തോര്‍ പറഞ്ഞു.

 

Latest News