മുംബൈ-പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്യാന്‍ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ യുവതി അതു കണ്ടുനിന്നു.
മുംബൈയിലെ വിറാറിലാണ് സംഭവം. മൊബൈല്‍ റിപ്പയര്‍ ഷോപ്പില്‍ വെച്ച് കണ്ടുമുട്ടിയ 21 കാരിയോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു ബാലിക. പെണ്‍കുട്ടിയടെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം യുവതി സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് യുവതി കണ്ടാസ്വദിച്ചു.
ബലാത്സംഗവുമായി ബന്ധപ്പെട്ട് യുവതിയേയും രണ്ട് സുഹൃത്തുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമന് ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുകയാണെന്ന് പല്ഗര് ജില്ലയിലെ വിരാര്‍ പോലീസ് സ്റ്റേഷന് അധികൃതര്‍ അറിയിച്ചു.






